ആനവേട്ടക്കേസ്: മുഖ്യപ്രതിയുടെ ബന്ധു അറസ്റില്‍

Webdunia
തിങ്കള്‍, 27 ജൂലൈ 2015 (08:59 IST)
ആനവേട്ടക്കേസിലെ മുഖ്യപ്രതിയായിരുന്ന ഐക്കരമറ്റം വാസുവിന്റെ ബന്ധു അറസ്റില്‍. ജിതിനാണ് അറസ്റിലായത്. ആനവേട്ടയ്ക്ക് ഉപയോഗിച്ച തോക്ക് ഒളിപ്പിച്ചതിനാണ് അറസ്റ്.  

ഇടമലയാര്‍ ആനവേട്ടക്കേസിലെ രണ്ടാം പ്രതി പുത്തന്‍പുരയ്ക്കല്‍ എല്‍ദോസ് കോടതിയില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. കോതമംഗലം ജൂഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എല്‍ദോസ് അഭിഭാഷകനൊപ്പമെത്തി കീഴടങ്ങുകയായിരുന്നു.  കോടതി നടപടികള്‍ ആരംഭിക്കുമ്പോള്‍ ജാമ്യത്തിനുള്ള അപേക്ഷ ഇയാള്‍ നല്‍കും.

ആനവേട്ട കേസില്‍ കൊമ്പുകള്‍ തിരുവനന്തപുരത്ത് എത്തിച്ചു നല്‍കിയത് എല്‍ദോസിന്റെ കാറിലാണ്. മുഖ്യപ്രതി ഐക്കരമറ്റം വാസുവിന്റെ മരണത്തിനു ശേഷം പോലീസ് ഇയാളെ പിടികൂടുവാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു. എന്നാല്‍ കീഴടങ്ങുവാന്‍ അനുവദിക്കണമെന്നു കാട്ടി പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു നല്‍കുകയുമായിരുന്നു.