സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക് 6.8% കൂട്ടി; ബിപിഎല്ലുകാർക്ക് ബാധകമല്ല - നിരക്കു വര്‍ധന ഇന്നു മുതല്‍

തിങ്കള്‍, 8 ജൂലൈ 2019 (15:40 IST)
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.

ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ് അറിയിച്ചു.

പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. ഇതോടെ പ്രതിമാസം 100 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകൾക്ക് 25 രൂപ വരെ കൂടും. നിരക്കു വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തിലാകും.

2019 – 22 കാലത്തേക്കാണു വർധന. ഇതിനു മുമ്പ് 2017ലാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാന സർക്കാരിന് 902 കോടി രൂപ അധികവരുമാനം ലഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍