വൈദ്യുതിക്ഷാമം: പുറത്തുനിന്നും കൂടുതൽ വൈദ്യുതി വാങ്ങുമെന്ന് എം എം മണി

തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (14:55 IST)
സംസ്ഥാനം നേരിടുന്ന കനത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്നും കൂടുതൽ വൈദ്യുതി വാങ്ങുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. നിലവിൽ സംസ്ഥാനം 750 മെഗാവാട്ടിന്റെ കുറവ് നേരിടുന്നുണ്ടെന്നും വലിയ വില നൽകിയായാണെങ്കിലും പുറത്തുനിന്നും കൂടുതൽ വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു
 
പ്രളയത്തിന് ശേഷം സംസ്ഥാനത്തെ ആറു പവർ ഹൌസുകളിൽ പ്രവർത്തനം നടസപ്പെട്ടിരിക്കുകയാണ്. ഇതു കൂടാതെ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ അളവിലും കുറവുണ്ടായതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമായത്.
 
പ്രളയത്തിനു ശേഷം നദികളിൽ വലിയ രീതിയിൽ വരൾച്ച അനുഭവപ്പെടുന്ന പ്രതിഭാസം രൂപപ്പെട്ടുവരികയാണ്. വലിയ വരൾച്ചയാണ് സംസ്ഥാനം നേരിടാൻ പോകുന്നത് എന്ന് കലാ‍വസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇങ്ങനെയെങ്കിൽ വൈദ്യുതി പ്രതിസന്ധി ഇനിയും രൂക്ഷമാകാനാണ് സാധ്യത.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍