സംസ്ഥാനത്തെ ആറാമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി വി.ഭാസ്കരന്‍ ചുമതലയേറ്റു. മുന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്നു അദ്ദേഹം.
പയ്യന്നൂര്‍ വേങ്ങര സ്വദേശിയായ ഇദ്ദേഹം പയ്യന്നൂര്‍ കോളേജ്, ഉഡുപ്പി ലോ കോളേജ് എന്നിവിടങ്ങളിലാണു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1988 ല്‍ മാനന്തവാടിയില്‍ മുന്‍സിഫ് മജിസ്‍ട്രേറ്റായാണ് അദ്ദേഹം സര്‍വീസ് ആരംഭിച്ചത്.
പരപ്പനങ്ങാടി, കണ്ണൂര്‍, വടകര, കൊല്ലം, തൊടുപുഴ, കൊച്ചി, മഞ്ചേരി, തൃശൂര്‍, എന്നിവിടങ്ങളില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹം 2013 മുതല്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയാണ്. ഭാര്യ : മീര.