എം എ ബേബി മത്‌സരിക്കാനൊരുങ്ങുന്നു, ജയരാജനും ബാലനും മാറിനില്‍ക്കും

ഗേളി ഇമ്മാനുവല്‍
തിങ്കള്‍, 22 ഫെബ്രുവരി 2021 (21:41 IST)
സി പി എം പോളിറ്റ് ബ്യൂറോ അംഗമായ എം എ ബേബി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കാനൊരുങ്ങുന്നു. എന്നാല്‍ ബേബി മത്‌സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മ തന്നെ സ്ഥാനാര്‍ത്ഥിയാകും.
 
അതേസമയം, മന്ത്രിമാരായ ഇ പി ജയരാജനും എ കെ ബാലനും ഇത്തവണ മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. ഇരുവരും സംഘടനാപ്രവര്‍ത്തനത്തിലേക്ക് മാറാനാണ് സാധ്യത.
 
ഇ പി ജയരാജന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയുമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article