നിയമസഭയിലെ കയ്യാങ്കളി കേസ്: ഇ പി ജയരാജനും ജലീലും നാളെ കോടതിയിൽ ഹാജരാകണം

ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (15:43 IST)
നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയണമെന്ന കേരളാ സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ കേസുമായി ബന്ധപ്പെട്ട് മന്ത്രിമാരായ കെ.ടി ജലീലും ഇ.പി ജയരാജനും നാളെ വിചാരണ കോടതിയില്‍ ഹാജരാകേണ്ടി വരും
 
2015ലെ നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസില്‍ അന്നത്തെ എംഎല്‍എമാരായിരുന്ന ഇ.പി ജയരാജന്‍ കെ.ടി ജലീല്‍ എന്നിവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസ് എടുത്തിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശെഷം കേസ് ഒഴിവാക്കാൻ നെക്കം നൽകിയിരുന്നുവെങ്കിലും വിചാരണ കോടതി കേസ് റദ്ദാക്കാനാകില്ലെന്നും വിചാരണ നടപടികള്‍ തുടരണമെന്നുമുള്ള നിര്‍ദേശമാണ് മുന്നോട്ടു വെച്ചത്. ഈ ഘട്ടത്തിലാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ച് മന്ത്രിമാരോട് നാളെ കോടതിയിൽ ഹാജരാകാനുള്ള വിചാരണ കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടത്. 
 
സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാതിരുന്ന കോടതി വിചാരണ നടപടികൾ തടയാനാകില്ലെന്നും വ്യക്തമാക്കി. അതേസമയം കേസ് റദ്ദാക്കാനാകില്ലെന്ന തീരുമാനത്തിനെതിരെ സർക്കാർ ഹൈകത്തിയിൽ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി അടുത്ത ചൊവ്വാഴ്‌ച്ച വാദം കേൾക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍