പാലത്തായി കേസിൽ രണ്ടാഴ്‌ച്ചക്കകം പുതിയ അന്വേഷണസംഘം വേണമെന്ന് ഹൈക്കോടതി

ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (16:10 IST)
പാലത്തായി കേസിൽ രണ്ടാഴ്‌ചക്കകം പുതിയ അന്വേഷണസംഘം രൂപികരിക്കണമെന്ന് ഹൈക്കോടതി. ഐ‌ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്താനാണ് ഉത്തരവ്. ഇതിൽ നിലവിലെ അന്വേഷണസംഘത്തിലെ ആരും പാടില്ലെന്നും കോടതി നിർദേശിച്ചു. പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
 
പാലത്തായി കേസിൽ പ്രതിക്ക് അനുകൂലമായ രീതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം എന്ന് ആരോപിച്ചാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകിയത്. ഐജി റാങ്കിൽ കുറയാത്തഔദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അന്വേഷണ സംഘത്തിൽ നിന്നും ഐജി ശ്രീജിത്തിനെ മാറ്റുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പുതിയ അന്വേഷണസംഘത്തെ സ്വഗതം ചെയ്യുന്നതായും സർക്കാർ ബോധിപ്പിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍