പിതാവും മകളും സ്ഥാനാര്‍ത്ഥികള്‍

Webdunia
വ്യാഴം, 29 ഒക്‌ടോബര്‍ 2015 (19:31 IST)
സംസ്ഥാന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പിതാവും മകളും സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു. അണ്ടൂര്‍ക്കോണം തിരുവെള്ളൂര്‍ അമൃതയില്‍ എ.വിജയകുമാര്‍, മകള്‍ രോഹിണികൃഷ്ണ എന്നിവരാണ് എല്‍.ഡി.എഫിന്‍റെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്.
 
അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ പള്ളിച്ചവീട് വാര്‍ഡിലും രോഹിണികൃഷ്ണ പോത്തന്‍കോട് പഞ്ചായത്റ്റിലെ കരൂര്‍ വാര്‍ഡിലുമാണു മാറ്റുരയ്ക്കുന്നത്. ഇവര്‍ക്കെതിരെ ഇരു വാര്‍ഡുകളിലും യു ഡി എഫും ബി ജെ പി യും മികച്ച സ്ഥാനാര്‍ത്ഥികളെയാണു മത്സരത്തിനു നിര്‍ത്തിയിരിക്കുന്നത്.