ലോക്‍സഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പൊളിറ്റ് ബ്യൂറോ ഏറ്റെടുത്തു. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ശനിയാഴ്ച ആരംഭിച്ച കേന്ദ്രകമ്മിറ്റി യോഗത്തിലാണ് പരാജയത്തിന്റെ ഉത്തരവാദിത്വം സിപിഎം കേന്ദ്രനേതൃത്വം ഏറ്റെടുത്തത്.
പൊതു രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്നതില്‍ വീഴ്ചപറ്റി. വിഭാഗീയതയുടെ പേരില്‍ നടപടിയെടുത്തവരെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും മുന്നണി ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിക്ക് കത്ത് നല്‍കി. പാര്‍ട്ടിയെയും മുന്നണിയേയും ശക്തിപ്പെടുത്തണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
നേതൃത്വം മാറേണ്ട സമയമായെന്ന് യോഗത്തില്‍ ചില അംഗങ്ങള്‍ ആവശ്യം ഉന്നയിച്ചിരുന്നു. യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പ്രകാശ് കാരാട്ട് ഇന്ന് മറുപടി പറയും. കേന്ദ്ര കമ്മറ്റി യോഗം ഇന്ന് അവസാനിക്കും.