അടുത്തുവരുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ത്രിതല പഞ്ചായത്തുകളിലേക്ക് 2014 ജനുവരി ഒന്നു മുതല്‍ 2015 മേയ് 31 വരെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ അയോഗ്യരാക്കപ്പെട്ടവരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് സംബന്ധിച്ച കണക്കുകള്‍ യഥാസമയത്ത് സമര്‍പ്പിക്കാത്തവര്‍ക്ക് എതിരെയാണ് നടപടി. ഇതില്‍ പരിധിയില്‍ കൂടുതല്‍ തുക ചെലവാക്കിയവരും ഉള്‍പ്പെടും.
തിരുവനന്തപുരം ജില്ലയില്‍ 8 പേരും കൊല്ലം ജില്ലയില്‍ 2 പേരും പത്തനംതിട്ടയില്‍ പതിനൊന്നു പേരും ആലപ്പുഴയില്‍ 3 പേരും കോട്ടയത്ത് രണ്ടും ഇടുക്കിയില്‍ എട്ടും എറണാകുളത്ത് നാലും തൃശൂരില്‍ എട്ടും പാലക്കാട്ട് ഒന്നും വീതം സ്ഥാനാര്‍ത്ഥികളെയാണ് അയോഗ്യരാക്കിയിരിക്കുന്നത്.