തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സീറ്റുവിഭജന ചര്‍ച്ചയില്‍ പാര്‍ട്ടിയെ അപമാനിച്ചെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത ഭാഷയില്‍ കഴിഞ്ഞദിവസം നടന്ന സീറ്റു വിഭജന ചര്‍ച്ചയെ വിമര്‍ശിച്ച അദ്ദേഹം ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചതായും അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് ആക്ഷേപിച്ച സാഹചര്യത്തിലാണ് രാജി. ഇന്നു നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ താന്‍ പങ്കെടുക്കില്ലെന്നും മന്ത്രി ഉള്‍പ്പെടെയുള്ള ആളുകള്‍ പങ്കെടുക്കുമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടിയ വലിയ തോതില്‍ അപമാനിച്ചു.
നിയമസഭ തെരഞ്ഞെടുപ്പില്‍ നാലു സീറ്റുകള്‍ ആവശ്യപ്പെട്ട ഒരു പാര്‍ട്ടിയോട് സീറ്റുകളെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നത് അപമാനിക്കലാണ്. ഒരു മണിക്കൂര്‍ അവിടെ ഇരുന്നിട്ടും നാലു സീറ്റുകള്‍ ആവശ്യപ്പെട്ട പാര്‍ട്ടിയോട് ഒന്നും പറഞ്ഞില്ല. ഉഭയകക്ഷിചര്‍ച്ച സ്വകാര്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതല്ലെന്നും രാഷ്‌ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.