തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 10 ഡിസം‌ബര്‍ 2020 (19:51 IST)
വയനാട്: വയനാട്ടില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു പുത്ത്തൂര്‍ വയല്‍ ഇ.ആര്‍.ക്യാംപിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ബത്തേരി വാകേരി സ്വദേശി എംഎസ് കരുണാകരന്‍ (45) ആണ് മരിച്ചത്.  
 
ബത്തേരിയിലെ അസംഷന്‍ സ്‌കൂളിലെ സ്‌റ്റ്രോങ് റൂമില്‍ സുരക്ഷാ ജോലി ചെയ്യവെയാണ് ഇദ്ദേഹം കുഴഞ്ഞു വീണു മരിച്ചത്. ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ സുനിത, മകള്‍ കീര്‍ത്തന. 

അനുബന്ധ വാര്‍ത്തകള്‍

Next Article