ഡോർ അടഞ്ഞില്ല; ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും യാത്രക്കാരി തെറിച്ചുവീണ് പരിക്ക്

തുമ്പി ഏബ്രഹാം
ബുധന്‍, 5 ഫെബ്രുവരി 2020 (14:30 IST)
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും യാത്രക്കാരി തെറിച്ചുവീണു. വയനാട് വൈത്തിരിയിലാണ് സംഭവം. യാത്രക്കാരി ബസില്‍ കയറിയ ഉടന്‍ സീറ്റില്‍ ഇരിക്കുന്നതിന് മുന്‍പ് ബസ് എടുക്കുകയും വളവില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. 55 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീക്കാണ് അപകടമുണ്ടായത്.
 
യാത്രക്കാരിയെ വൈത്തിരി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസില്‍ ഓട്ടോമാറ്റിക് ഡോര്‍ ആണ്. അത് അടഞ്ഞിരുന്നില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.
 
തൊട്ടുപിറകേ മത്സരിച്ചോടുന്ന പ്രൈവറ്റ് ബസും ഉണ്ടായിരുന്നു. സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോടും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article