ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചിപ്പി പീലിപ്പോസ്

ചൊവ്വ, 4 ഫെബ്രുവരി 2020 (10:16 IST)
ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോളേരി സ്വദേശി തയ്യിൽ ഗോപാലന്റെ മകൻ നിബിൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ ബീനാച്ചിയിൽ വെച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ യുവാവിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.
 
ബീനാച്ചിയിൽ വെച്ച് നിബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഉടനെ യുവാവിനെ ബത്തേരി അസം‌പ്‌ഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താൻ കഴിഞ്ഞില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍