പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 16 ഡിസം‌ബര്‍ 2023 (18:21 IST)
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് 2023-24 വര്‍ഷത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളജുകളില്‍ സര്‍ക്കാര്‍ കോളജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് എല്‍.ബി.എസ് ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ഡിസംബര്‍ 18 ന് രാവിലെ 10ന് നടത്തും. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് നേരിട്ട് ഹാജരായി സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കാം. 
 
അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം അപ്പോള്‍ തന്നെ ടോക്കണ്‍ ഫീസ് ഒടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:0471-2560363, 364.

അനുബന്ധ വാര്‍ത്തകള്‍

Next Article