മെഡിക്കല്‍ പ്രവേശനം: നീറ്റ് ഫലം ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ അവസരം

സിആര്‍ രവിചന്ദ്രന്‍
ശനി, 18 നവം‌ബര്‍ 2023 (10:44 IST)
2023-24 അധ്യയന വര്‍ഷം സംസ്ഥാനത്തെ മെഡിക്കല്‍ കോഴ്സുകളായ ആയുര്‍വേദ (BAMS) ഹോമിയോപ്പതി (BHMS), സിദ്ധ (BSMS), യുനാനി (BUMS) കോഴ്സുകളില്‍ പ്രവേശനത്തിനായി നവംബര്‍ 10 ലെ വിജ്ഞാപന പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് KEAM - 2023 ലൂടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് നീറ്റ് (യു.ജി) 2023 ഫലം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുന്നതിന് നവംബര്‍ 17 വൈകുന്നേരം നാല് മണി വരെ അവസരം. www.cee.kerala.gov.in ല്‍ ഇതിനുള്ള സൗകര്യമുണ്ട്.
 
നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷാ ഫലം സമര്‍പ്പിക്കാത്ത അപേക്ഷകരെ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തില്ല. തപാല്‍ വഴിയോ നേരിട്ടോ സമര്‍പ്പിച്ച രേഖകളോ അപേക്ഷകളോ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ പ്രോസ്പെക്ടസും വിശദമായ വിജ്ഞാപനവും കാണുക. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471-2525300.

അനുബന്ധ വാര്‍ത്തകള്‍

Next Article