പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂട്ടി; കാറിനും ജീപ്പിനും 100രൂപ

Webdunia
വ്യാഴം, 21 ഓഗസ്റ്റ് 2014 (11:43 IST)
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തൃശൂര്‍ ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്‌ളാസയിലെ ടോള്‍ നിരക്ക് കൂട്ടിയതായി വിജ്ഞാപനം പുറത്തിറങ്ങി. സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍വരും.

കാര്‍ ജീപ്പ് എന്നിവക്ക് 100 രൂപയായിരിക്കും പുതുക്കിയ നിരക്ക്. 95 രൂപയായിരുന്നു പഴയ നിരക്ക്. എന്നാല്‍ കാറിനും ജീപ്പിനും ഒരു വശത്തേക്കുള്ള നിരക്കായ 65 രൂപയില്‍ മാറ്റമുണ്ടാകില്ല.

ഇരു വശത്തേക്കുമുള്ള ടോള്‍ നിരക്ക് 95ല്‍ നിന്ന് 100 രൂപയാക്കി ഉയര്‍ത്തും. പ്രതിമാസ പാസ്സിന്റെ നിരക്ക് 1890ല്‍ നിന്ന് 2005 രൂപയാക്കും. ചെറുകിട ചരക്കുവാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് 115 രൂപ നല്‍കണം. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് പാലിയേക്കര ടോള്‍ പ്‌ളാസയുടെ നടത്തിപ്പുകാര്‍.