എടപ്പാൾ പീഡനം; എസ് ഐയെ അറസ്റ്റ് ചെയ്തു, തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് ബെഹ്‌റ

Webdunia
ചൊവ്വ, 5 ജൂണ്‍ 2018 (12:22 IST)
എടപ്പാളിൽ പത്ത് വയസുകാരി തിയേറ്ററിൽ പീഡനത്തിന് ഇരയായ സംഭവത്തിൽ എസ് ഐയെ അറസ്റ്റ് ചെയ്തു. ചങ്ങരംകുളം എസ് ഐ കെജി ബേബിയെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എസ് ഐയ്ക്കെതിരെ പോസ്കോ ചുമത്തിയിരുന്നു. സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകിപ്പിച്ചുവെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.
 
അതേസമയം, പീഡന വിവരം പുറത്തുവിട്ട ഗോവിന്ദ തീയേറ്ററിന്റെ ഉടമസ്ഥൻ ഇസി സതീഷിനെ പൊലീസ്  കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പീഡനവിവരം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സതീഷിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. 
 
എന്നാൽ, പൊലീസിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ ശാസിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തൃശൂര്‍ റേഞ്ച് ഐജിേയാടും മലപ്പുറം എസ്പിയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടു.
 
ഏപ്രില്‍ 18നാണ് എടപ്പാളിലെ തിയേറ്ററിനുള്ളില്‍ പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ടത്. അമ്മയുടെ പിന്തുണയോടെ തൃത്താല കാങ്കുന്നത്ത് സ്വദേശിയായ മൊയ്തീൻകുട്ടിയാണ് പെണ്‍കുട്ടിയെ രണ്ടര മണിക്കൂറോളം പീഡിപ്പിച്ചത്.
 
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ സതീഷ്​ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറിയതിനെത്തുടർന്നുചൈൽഡ് ലൈൻ പൊലീസിനു പരാതി നൽകുകായിരുന്നു. രണ്ട് തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതിരുന്ന സംഭവം മാധ്യമങ്ങൾ വഴി പുറത്തറിഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article