കഴിഞ്ഞ ദിവസമുണ്ടായ പ്രകമ്പനത്തിന് ഭൂചലനവുമായി ബന്ധമില്ലെന്ന് കേന്ദ്ര ഭൗമശാസ്‌ത്ര പഠന കേന്ദ്രം അറിയിച്ചു. പ്രളയത്തിന്റെ ഓർമ്മ വിട്ടുമാറുന്നതിന് മുമ്പാണ് കഴിഞ്ഞ ദിവസം അടൂരിലും അയൽ ജില്ലകളിലും പ്രകമ്പനം ഉണ്ടായത്. ഈ പ്രകമ്പനത്തേക്കുറിച്ച് പഠനം നടത്താനൊരുങ്ങുകയാണ് ജിയോളജി വിഭാഗം ഗകേഷകൻ.
അടൂരിലെ ചലനം എവിടേയും രേഖപ്പെടുത്താത്തതും ആശങ്കയുണർത്തിയിരുന്നു. എന്നാൽ പ്രളയത്തിന് ശേഷം ഭൂമി സ്വയം ക്രമീകരിക്കുന്നതിന്റെ ഭാഗമായുള്ള ചെറുചലനമായിരുന്നു അത്. എൻസെസിലെ ഭൂകമ്പമാപിനിയിൽ ചെറിയ ചലനങ്ങൾ പോലും അളക്കാൻ കഴിയും.
പ്രകമ്പനം ഉണ്ടായതിന് ഇപ്പോൾ പല കാരണങ്ങളും പറയുന്നുണ്ട്. ഡാം നിറയുമ്പോൾ ഭൂഗർഭപാളികളിൽ ഉണ്ടാകുന്ന സമ്മർദഫലമായുണ്ടാകുന്ന ആന്ദോളനമാണ് പലപ്പോഴും പ്രകമ്പന തരംഗമായി പുറത്തുവരുന്നത്. സംസ്‌ഥാനത്തെ ഡാമുകളെല്ലാം മഴയിൽ നിറഞ്ഞതോടെ ഭൂഗർഭപാളികളിന്മേലുള്ള സമ്മർദം പെരുകി വിവിധ നദികളുടെ അടിയിലൂടെ പോകുന്ന ഭ്രംശമേഖലകളെ സജീവമാക്കിയിട്ടുണ്ടാകാം. ഇതും പ്രകമ്പനത്തിന് കാരണമായേക്കാം എന്നും വിദഗ്ധർ പറയുന്നു.