ബിഷപ്പ് കന്യാസ്ത്രീയെ പീഡനത്തിനിരാക്കിയ കേസിന്റെ അന്വേഷനത്തിൽ ഹൈക്കോടതിക്ക് സംതൃപ്തി; അറസ്റ്റ് ആവശ്യപ്പെടുന്നവർ അൽപം ക്ഷമ കാണിക്കണമെന്ന് ചിഫ് ജെസ്റ്റിസ്

വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (12:52 IST)
കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയുടെ അന്വേഷണത്തിൽ ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തി. അസാധാരണമായ സാഹചര്യം നിലവിലില്ലെന്നും അറസ്റ്റ് ചെയ്യാൻ കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
 
കേസിൽ ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമോ എന്ന കാര്യം പൊലീസിന് തീരുമാനിക്കാം. അറസ്റ്റ് ആവശ്യപ്പെടുന്നവർ കുറച്ചുകൂടി ക്ഷമ കാണിക്കണം. പഴയ കേസാവുമ്പോൾ തെളിവുകൾ ശേഖരിക്കാൻ സമയമെടുക്കുമെന്നും കോടതി വ്യക്തമാക്കി.
 
അന്വേഷണം നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. അറസ്റ്റിനേക്കാൾ വലുതാണല്ലോ ശിക്ഷാ എന്ന് കോടതി ചോദിച്ചു. മൊഴികളിലെ വൈരുദ്യം പരിശോധിച്ച ശേഷം മാത്രമേ അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനാവു എന്ന് പൊലീസ് കോടതിയെ അറിയിച്ചു. 
 
പരാതിക്കാരിക്കോ കന്യാസ്ത്രീകൾക്കോ ഭീഷണൈ ഉണ്ടായാൽ കോടതിയെ സമീപിക്കാം. കേസിൽ സി ബി ഐ അന്വേഷനം എന്ന ആവശ്യം ഇപ്പോൾ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ഫ്രാങ്കോ മുളക്കൽ അന്വേഷണസംഘത്തിനു മുന്നിൽ ഹജരായതിനു ശേഷം കേസ് വീണ്ടും പരിഗണിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍