ഇ ശ്രീധരൻ ബിജെപിയിൽ ചേരും: വിജയയാത്രയിൽ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രൻ

Webdunia
വ്യാഴം, 18 ഫെബ്രുവരി 2021 (11:48 IST)
കൊച്ചി: മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വിജയയാത്രയിൽ ഇ ശ്രീധരൻ പങ്കെടുക്കുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കണമെന്ന് ഇ ശ്രീധരനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും അപകടകരം എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രതികരണത്തെ കെ സുരേന്ദ്രൻ വിമർശിച്ചു. വിജയരാഘവന്റെ പ്രതികരണം കുറുക്കന്റെ ബുദ്ധിയാണ് എന്നായിരുന്നു കെ സുരേന്ദ്രന്റെ പരിഹാസം. ഹിന്ദുക്കളെ കബളിപ്പിയ്ക്കാനുള്ള ശ്രമമാണ് ഇത്. ഭീഷണിപ്പെടുത്തിയാണ് വിജയരാഘവനെക്കൊണ്ട് നിലപാട് തിരുത്തിച്ചത് എന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article