സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്നുണ്ടായ നാശനഷ്‌ടത്തിൽ ദുരിതാശ്വാസ പ്രവർത്തനം ശരിയായ രീതിയിലാണ് പോകുന്നതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. എല്ലാത്തിനും മുന്നൊരുക്കങ്ങൾ ഉണ്ടായതുകൊണ്ട് വലിയ ദുരന്തങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. മികച്ച രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യത്തിന്റെ സഹായവും ഇപ്പോൾ ലഭ്യമാണ്.
ബലിതര്‍പ്പണമടക്കമുള്ള കാര്യങ്ങളില്‍ വിശ്വാസത്തിനനുസൃതമായി ജാഗ്രതയോടെ ചെയ്യുക. സര്‍ക്കാരിനോട് ജനങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കണം. ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നതോടെ ജലനിരപ്പ് വര്‍ധിക്കാതിരിക്കാന്‍ ഇടമലയാറില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നതില്‍ അല്പം കുറവ് വരുത്തിയിട്ടുണ്ട്. കേന്ദ്ര സംഘം ഇപ്പോഴും കേരളത്തിലുണ്ട്. ദുരന്തസമയത്ത് തന്നെ കേന്ദ്ര സംഘം നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. അത് കേരളത്തിന് അനുകൂലമാണ്. അവലോകന യോഗത്തിന് ശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അടുത്ത 48 മണിക്കൂർ സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇടുക്കിയിൽ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നെങ്കിലുംനീരൊഴുക്കിന് കുറവില്ലാത്തതുകൊണ്ട് മൂന്ന് ഷട്ടറുകളും ഒരു മീറ്റർ വീതം വീണ്ടും ഉയർത്തി.