കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയുമെന്ന പ്രസ്താവന: പിഎച്ച് കുര്യനെതിരെ ആഞ്ഞടിച്ച് റവന്യൂമന്ത്രി

Webdunia
വെള്ളി, 24 നവം‌ബര്‍ 2017 (16:58 IST)
പി.എച്ച് കുര്യനോട് പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയുമെന്ന കുര്യന്റെ പ്രസ്താവനയാണ് മന്ത്രിയ്ക്ക് അതൃപ്തിയുണ്ടാവാന്‍ കാരണമായത്. പി.എച്ച് കുര്യന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
 
കുര്യന്റെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ല. അളന്ന് തിരിച്ച ശേഷമല്ല 3200 ഹെക്ടര്‍ വിജ്ഞാപനം ചെയ്തത്. യഥാര്‍ഥ വിസ്തൃതി കണ്ടെത്താനാണ് ഇനിയുള്ള ശ്രമങ്ങളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article