മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ ശക്തമായി തുടരാന്‍ ഉദ്യോഗസ്ഥര്‍ക്കു റവന്യൂമന്ത്രിയുടെ നിര്‍ദേശം. സര്‍ക്കാരിനുളളില്‍നിന്നു തന്നെയുള്ള വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് റവന്യൂമന്ത്രിയുടെ ഈ നിര്‍ദേശം. ഇക്കാര്യത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടാലും ശക്തമായ നടപടി സ്വീകരിക്കാം. ഒരു തരത്തിലുള്ള വിമര്‍ശനങ്ങളും ഉദ്യോഗസ്ഥര്‍ കണക്കിലെടുക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.