ഡിവൈഎസ്പിയെ ചീത്ത വിളിച്ചു: നേതാവിനു പണി പോയി

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2015 (15:39 IST)
ഡി വൈ എസ് പിയെ ചീത്ത വിളിച്ച കുറ്റത്തിനു ബത്തേരി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബാബു തോമസിനു സസ്പെന്‍ഷന്‍. പൊലീസ് അസോസിയേഷന്‍ ജില്ല സെക്രട്ടറി കൂടിയായ ബാബു തോമസിനെ ഡി ഐ ജിയാണ് സസ്പെന്‍ഡ് ചെയ്തത്.
 
ഒരു മാസം മുമ്പാണ് സ്പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പിയെ ബാബു തോമസ് ഫോണിലൂടെ ചീത്ത വിളിച്ചതായി പരാതി ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് വന്നതിന്‍റെ അടിസ്ഥാനത്തിലാണ് ബാബു തോമസിനെ സസ്പെന്‍ഡ് ചെയ്തത്.
 
പൊലീസുകാരുടെ സ്ഥലം മാറ്റം സംബന്ധിച്ച ചില വിഷയങ്ങളില്‍ ഉണ്ടായ പ്രശ്നങ്ങളാണ് സംഭവം ഈ വിധത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.