ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ വിതരണത്തെ പരിഹസിച്ച യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനു കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്റെ താക്കീത്. അനാവശ്യ പരമാര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് കെപിസിസി നേതൃത്വം രാഹുലിന് നിര്‍ദേശം നല്‍കിയതായാണ് വിവരം. കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയെ പരിഹസിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനു അവമതിപ്പ് ഉണ്ടാക്കുമെന്നാണ് പല മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം. പൊതിച്ചോറിന്റെ മറവില്‍ അനാശാസ്യം നടത്തുകയാണ് ഡി.വൈ.എഫ്.ഐ എന്നാണ് രാഹുല്‍ മാങ്കൂട്ടം പറഞ്ഞത്.
' നമ്മുടെ തന്നെ പല നേതാക്കന്‍മാര്‍ ഡി.വൈ.എഫ്.ഐക്കാര്‍ നടത്തുന്ന പൊതിച്ചോറിനെ പറ്റി വാചാലരായുള്ള പ്രസംഗങ്ങള്‍ വലിയ വേദനയോടെ കേള്‍ക്കുന്ന ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഞാന്‍. ഡി.വൈ.എഫ്.ഐ എന്ന യുവജനസംഘടന കഴിഞ്ഞ ഏഴ് വര്‍ഷമായി ആകെ ചെയ്യുന്ന പ്രവര്‍ത്തനം ഈ പൊതിച്ചോര്‍ വിതരണമാണ്. ആ പൊതിച്ചോറിന്റെ മറവില്‍ ഡി.വൈ.എഫ്.ഐ ചെയ്യുന്ന അനാശാസ്യ, നിയമ വിരുദ്ധ ഏര്‍പ്പാടുകളെ പറ്റി ഈ വേദിയില്‍ നിന്നുകൊണ്ട് ഞാന്‍ പറയുന്നില്ല,' രാഹുല്‍ മാങ്കൂട്ടം പറഞ്ഞു.