മദ്യപാനികള്‍ തമ്മിലടിച്ചു: ഒരാള്‍ വെട്ടേറ്റു മരിച്ചു

Webdunia
വ്യാഴം, 19 ജൂണ്‍ 2014 (18:51 IST)
സംഘമായി മദ്യപിച്ച ശേഷം തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ മദ്യപരില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു. മണക്കാട് കൊഞ്ചിറവിള അറുപറ മുടുമ്പില്‍ വീട്ടില്‍ വിഷ്ണു എന്ന 20 കാരനാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെയാണു സംഭവം നടന്നത്. കീഴമ്പുകടവിലാണു നാട്ടുകാര്‍ വിഷ്ണുവിന്‍റെ മൃതദേഹം കണ്ടത്. ഇതുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.
 
പ്രകാശ്, അഖില്‍, സതികുമാര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അടിപിടിയില്‍ പരുക്കേറ്റ സജീവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്‌. സംഭവവുമായി ബന്ധപ്പെട്ട് 12 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഫോര്‍ട്ട് സിഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.