ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍
വെള്ളി, 6 ഓഗസ്റ്റ് 2021 (15:51 IST)
ഷൊര്‍ണ്ണൂര്‍: അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടി രൂപ വില വരുന്ന  മയക്കു മരുന്നുമായി യുവാവ് അറസ്റ്റിലായി. മലപ്പുറം തിരൂര്‍ വളവന്നൂര്‍ തെക്കുമുറി മുസ്തഫ എന്ന 26 കാരനാണ് പിടിയിലായത്.
 
ഷൊര്‍ണ്ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ റയില്‍വേ പോലീസും എക്‌സൈസും ചേര്‍ന്ന് പിടിച്ചത്. ഒരു കിലോഗ്രാം ഹഷീഷ് ഓയില്‍, നാല് കിലോഗ്രാം കഞ്ചാവ് എന്നിവയും ഇയാളില്‍ നിന്ന് കണ്ടെടുത്തു.
 
ആന്ധ്രയില്‍ നിന്ന് ചെന്നൈ വഴി മലപ്പുറം ഭാഗത്തേക്ക് കടത്താനാണ് ഇയാള്‍ നിരോധിത ലഹരി മരുന്നുകള്‍ കൊണ്ടുവന്നത്. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article