മയക്കുമരുന്ന് ലോബിയുടെ ചതിയില്‍ പെട്ട് ദുബായില്‍ ആറസ്റ്റിലായ എറണാകുളം സ്വദേശി ഷിജു ജയില്‍ മോചിതനായി. ഇന്നലെ രാത്രി ഏട്ടേകാലോടെയാണ് ഷിജു അബൂദാബി ജയില്‍ മോചിതനായത്. ജയില്‍ മോചിതനായ ഷിജു താന്‍ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലേക്ക് പോയി.
ഷിജുവിന്റെ മോചനത്തിനായി മുഖ്യമന്ത്രി നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കണ്ടിരുന്നു.യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയുടെ ഇടപെടലുകളാണ് ഷിജുവിന്റെ മോചനം സാധ്യമാക്കിയത്. ഷിജുവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഷിജുവിന്റെ അമ്മ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും മുന്‍ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയേയും കണ്ടിരുന്നു.ഇതേത്തുടര്‍ന്ന് വയലാര്‍ രവി യുഎയിലെ ഇന്ത്യന്‍ അംബാസഡറുമായി ഫോണില്‍ സംസാരിച്ചിരുന്നു.
രണ്ടാഴ്ചയ്ക്ക് മുന്‍പ് പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് നാട്ടിലെത്തി തിരിച്ചുപോകുകയായിരുന്ന ഷിജുവിന്റെ കയ്യില്‍ സാരംഗ് എന്ന ആള്‍ക്ക് നല്‍കാനെന്ന പേരില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘം ഒരു പോതി ഏല്പിക്കുകയായിരുന്നു. എം.ബി.എക്ക് പഠിക്കാനുള്ള പുസ്തകമാണെന്നാണെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. അബൂദബിയില്‍ ഇറങ്ങിയ ഷിജു മയക്കുമരുന്ന് കയ്യില്‍ വച്ചതിന് യുഎയി കസ്റ്റംസിന്റെ പിടിയിലാകുകയായിരുന്നു. ഷിജു പിടിയിലായത് സുഹൃത്തുക്കള്‍ നാട്ടില്‍ അറിയിച്ചതിനെതുടര്‍ന്ന് മയക്കുമരുന്ന് കൊടുത്തയച്ചവര്‍
പൊലീസ് പിടിയിലായിരുന്നു.
സംഭവത്തില്‍ ആലുവ തോട്ടുംമുഖം സ്വദേശി അന്‍സാര്‍, പാനായിക്കുളം സ്വദേശി സാദ്, ചേരാനെല്ലൂര്‍ സ്വദേശി അമല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്