ലഹരിക്കേസ്: പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയേയും ചോദ്യം ചെയ്യും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (19:14 IST)
ഗുണ്ടാ നേതാവ് ഓംപ്രകാശിനെ ലഹരി കേസില്‍ പിടികൂടിയതുമായി ബന്ധപ്പെട്ട റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേരുളള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദര്‍ശന്‍. പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശ് താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിലെ മുറി സന്ദര്‍ശിച്ചു എന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാകും ചോദ്യം ചെയ്യല്‍. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേരുള്ള എല്ലാവരെയും ചോദ്യം ചെയ്യും. ഹോട്ടലിലെ രജിസ്റ്റര്‍ പരിശോധിച്ച ഘട്ടത്തിലാണ് ഇതില്‍ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും പേര് ശ്രദ്ധയില്‍ പെട്ടത്. ചോദ്യം ചെയ്യലില്‍ ഇരുവരും തന്നെ സന്ദര്‍ശിച്ചെന്ന് ഓം പ്രകാശ് സ്ഥിരീകരിക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article