സീറ്റ് ബെൽറ്റ് ധരിക്കാതെ കാർ ഓടിച്ചു : 74 കാരന് 74500 പിഴ

Webdunia
ഞായര്‍, 12 നവം‌ബര്‍ 2023 (14:33 IST)
കാസർകോട്: വീട്ടിൽ നിന്ന് 500 മീറ്റർ മാത്രം അകലെയുള്ള സ്വന്തം തടി മില്ലിലേക്ക് രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി ദിവസേന മൂന്നു നാല് തവണ കാർ ഡ്രൈവ് ചെയ്തു പോകുമ്പോൾ ഇത്തരമൊരു പൊല്ലാപ്പ് ഓർത്തിരിക്കില്ല ബദിയടുക്കയിലെ അബൂബക്കർ എന്ന 74 കാരൻ. വീടിനും തടി മില്ലിനും ഇടയ്ക്കുള്ള ഒരേ ഒരു എ.ഐ ക്യാമറയ്ക്കു കീഴിലൂടെയാണ് 149 തവണ ഇദ്ദേഹം ദിവസേന സീറ്റ് ബെൽറ്റിടാതെ വാഹനം ഓടിച്ചത്.
 
ഇത്തരമൊരു ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം അറിഞ്ഞില്ലെന്നാണ് പിഴ ഈടാക്കാനുള്ള അറിയിപ്പ് ലഭിച്ചപ്പോൾ പറഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ എന്നീ മാസങ്ങളിലെ പിഴയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്.
 
തന്റെ മകളുടെ പേരിലാണ് കാർ എന്നാണ് അബൂബക്കർ പറഞ്ഞത്. ഇപ്പോൾ മില്ലിൽ കാര്യമായ പണിയില്ലെന്നും തന്റെ നിലവിലെ സ്ഥിതി ഓർത്തു മോട്ടോർ വാഹന വകുപ്പ് പിഴ കുറയ്ക്കുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article