സ്ത്രീധനം ചോദിക്കുന്ന വരനെ ആവശ്യമില്ല, സ്ത്രീധനം ആവശ്യപ്പെട്ടാല്‍ ഈ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യൂ: മന്ത്രി വീണ ജോര്‍ജ്

Webdunia
ബുധന്‍, 23 ജൂണ്‍ 2021 (14:33 IST)
സ്ത്രീധനം ചിന്തിക്കുന്ന, ചോദിക്കുന്ന, വാങ്ങുന്ന വരനെ ആവശ്യമില്ലെന്ന് വനിത ശിശുവികസന വകുപ്പ്. സ്ത്രീധനത്തോട് ഇനി വേണ്ട വിട്ടുവീഴ്ച എന്ന പേരില്‍ വനിത ശിശുവികസന വകുപ്പ് ക്യാംപയ്ന്‍ ആരംഭിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടാല്‍ 112, 181 എന്നീ നമ്പറുകളില്‍ ഉടന്‍ ബന്ധപ്പെടാനും വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സ്ത്രീധന സമ്പ്രദായത്തിന് ഇനിയും നമ്മുടെ പെണ്‍കുട്ടികള്‍ ഇരകളാക്കപ്പെടാന്‍ വിട്ടുകൊടുക്കരുത്. സ്ത്രീധനം തെറ്റാണെന്നറിഞ്ഞിട്ടും അത് ആവശ്യപ്പെടുന്ന, അതിന്റെ പേരില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നവരോട് ഇനി വിട്ടുവീഴ്ച വേണ്ടെന്നും മന്ത്രി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article