മന്ത്രി അടൂര്‍ പ്രകാശ് ബാര്‍ ഉടമ ആണോയെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നും തമിഴ്നാട് ജനങ്ങളുടെ ജീവന് കൈയ്യിലെടുത്ത് പന്താടുകയാണെന്നും സുധീരന് പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്.
ജനപക്ഷ യാത്രയുടെ പണപ്പിരിവിന് പിന്നില്‍ വ്യാജന്മാര് ഉണ്ടാകാം. അനധികൃത പണപ്പിരിവ് നടത്തുന്നവര്‍ക്ക് കോണ്‍ഗ്രസ് ബന്ധമുണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും ഇടത് മുന്നണിയുടെ സമരങ്ങള്‍ക്ക് മുന്‍ സമരങ്ങളുടെ ഗതി ഉണ്ടാകുമെന്നും സുധീരന് കൂട്ടിചേര്‍ത്തു.