ബാറുകള്‍ തുറക്കരുതെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടില്ലെന്ന് സുധീരന്‍

Webdunia
തിങ്കള്‍, 30 ജൂണ്‍ 2014 (11:38 IST)
അടച്ചിട്ട ബാറുകള്‍ തുറക്കരുതെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. എന്നാല്‍ അടച്ചിട്ട ബാറുകള്‍ തുറക്കരുതെന്ന  ശക്തമായ പൊതുജന വികാരം മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അറിയിച്ചു. 
 
നിലവില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിലവാരം കുറഞ്ഞവയും അടച്ചിടണം. ബാറുകള്‍ അടച്ചതിനെ തുടര്‍ന്ന് സമൂഹത്തില്‍ ഗുണപരമായ മാറ്റമുണ്ടായിട്ടുണ്ട്. 
 
അടച്ചിട്ട ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ നടത്തിയെങ്കിലും കോണ്‍ഗ്രസിലും യുഡിഎഫിലും  ധാരണയായിട്ടില്ല. ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ സര്‍ക്കാരിന് നിലപാടറിയിക്കാമെന്നും സുധീരന്‍ വ്യക്തമാക്കി.