സര്‍ക്കാരിനു മുന്നില്‍ മുട്ടിടിച്ച് ഡോക്ടര്‍മാര്‍; സമരം പിന്‍വലിച്ചു, സസ്‌പെന്‍ഷനിലുള്ള ഡോക്ടര്‍മാര്‍ മാപ്പ് എഴുതി നല്‍കണമെന്ന് മന്ത്രി

Webdunia
ചൊവ്വ, 17 ഏപ്രില്‍ 2018 (07:45 IST)
സർക്കാർ ഡോക്ടർമാരുടെ സമരം ശക്തമായി നേരിടാൻ സർക്കാർ തീരുമാനിച്ചതോടെ കേരളാ ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) വിട്ടു വീഴ്‌ചയ്‌ക്ക് ഒരുങ്ങി. സര്‍ക്കാരിന്റെ ഇടപെടലോടെ ഡോക്ടര്‍മാര്‍ സമരം പിന്‍‌വലിച്ചു. 
 
ആരോഗ്യമന്ത്രി കെകെ ശൈലജയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചത്. മൂന്നു ഡോക്ടർമാരുള്ള എഫ്എച്ച്സികളിൽ വൈകിട്ടുവരെ ഒപി പ്രവർത്തിക്കാമെന്ന് കെജിഎംഒഎ അറിയിച്ചു. തീരുമാനം വാക്കാല്‍ പോരെന്നും രേഖാമൂലം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
 
സസ്‌പെന്‍ഷനിലുള്ള ഡോക്ടര്‍മാര്‍ മാപ്പപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കാമെന്ന് മന്ത്രി പറഞ്ഞു. ആര്‍ദ്രം മിഷനുമായി സഹകരിക്കാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കി. സര്‍ക്കാര്‍ തുടങ്ങിയ ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ ആറുവരെ സായാഹ്‌ന ഒ.പി ആവശ്യപ്പെട്ടതാണ് ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടയാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article