സര്‍ക്കാരിന് മുന്നില്‍ മുട്ടിടിച്ച് ഡോക്ടർമാർ; സമരം അവസാനിപ്പിക്കുന്നു - ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച ആരംഭിച്ചു

തിങ്കള്‍, 16 ഏപ്രില്‍ 2018 (15:28 IST)
സർക്കാർ ഡോക്ടർമാരുടെ സമരം ശക്തമായി നേരിടാൻ സർക്കാർ തീരുമാനിച്ചതോടെ കേരളാ ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) വിട്ടു വീഴ്‌ചയ്‌ക്ക് ഒരുങ്ങുന്നു.

പ്രശ്‌ന പരിഹാരത്തിനായി ഒരു വിഭാഗം ഡോക്‍ടര്‍മാര്‍ ആരോഗ്യമന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ചര്‍ച്ച ആരംഭിച്ചു.

മൂന്നു ഡോക്ടർമാരുള്ള എഫ്എച്ച്സികളിൽ വൈകിട്ടുവരെ ഒപി പ്രവർത്തിക്കാമെന്ന് കെജിഎംഒഎ അറിയിച്ചു. തീരുമാനം വാക്കാല്‍ പോരെന്നും രേഖാമൂലം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സമരം അവസാനിപ്പിക്കാന്‍ ഡോക്‍ടര്‍മാര്‍ തന്നെ മുന്നിട്ടിറങ്ങിയതിനാല്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് തീരുമാനം രേഖാമൂലം എഴുതി നല്‍കിയേക്കും. ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ആവശ്യങ്ങൾ രേഖാമൂലം എഴുതി നൽകാൻ സർക്കാർ ഡോക്ടർമാരുടെ സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍