വ്യാജ വനിത ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മരുന്നു മാറി കുത്തിവച്ചത് പ്രശ്നമായതോടെ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചതാണു വ്യാജ വനിതാ ഡോക്ടര്‍ പിടിയിലാകാന്‍ കാരണം. ഗൂഡല്ലൂര്‍ ചെമ്പാലക്കയ്ക്ക് സമീപം പ്രാക്ടീസ് നടത്തിയിരുന്ന റോസ് മേരി എന്ന 70 കാരിയാണ് പിടിയിലായത്.
കാലിനു നീരുവന്ന് ലോകനാഥന്‍ എന്നയാള്‍ക്ക് റോസ്മേരി ഇഞ്ചക്ഷന്‍ നല്‍കിയെങ്കിലും കാലില്‍ നീരു കൂടി. തുടര്‍ന്ന് ഇവര്‍ അടുത്തുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തി ചികിത്സ നടത്തിയപ്പോള്‍ ആദ്യം കുത്തിവച്ച മരുന്ന് മാറിപ്പോയെന്ന് അറിഞ്ഞു. ഇതിനെ തുടര്‍ന്ന് ലോകനാഥന്‍റെ ഭാര്യ കലൈയരശി നല്‍കിയ പരാതിയെ തുടര്‍ന്നാണ് റോസ് മേരിയെ ചോദ്യം ചെയ്തതും പിന്നീട് അറസ്റ്റ് ചെയ്തത്.
മുമ്പ് ഇവര്‍ കൂനൂരില്‍ നഴ്സായി ജോലി ചെയ്തിരുന്നു എന്നും ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഗൂഡല്ലൂരില്‍ രോഗികളെ ചികിത്സിക്കുകയായിരുന്നു എന്നുമാണ് പൊലീസ് അറിയിച്ചത്.