വന്ദേഭാരതിൽ സുരേഷ് ഗോപിക്കൊപ്പം ശൈലജ ടീച്ചറും, ചിത്രം പങ്കുവെച്ച് മേജർ രവി

അഭിറാം മനോഹർ
ഞായര്‍, 16 ജൂണ്‍ 2024 (10:13 IST)
KK Shailaja, Suresh gopi
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കും മുന്‍ മന്ത്രി കെ ക്കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച് സംവിധായകന്‍ മേജര്‍ രവി. വന്ദേഭാരതില്‍ വെച്ചായിരുന്നു രാഷ്ട്രീയപരമായി ഇരു ചേരികളില്‍ പെട്ട നേതാക്കന്മാര്‍ തമ്മില്‍ കണ്ടുമുട്ടിയത്. കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജിയുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേഭാരതില്‍. ഒരു വലിയ ആലിംഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ കെ ശൈലജ ടീച്ചറേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷം ഇഷ്ടപ്പെട്ടു. ജയ്ഹിന്ദ് എന്നാണ് മേജര്‍ രവി ഇവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.
 

ഇക്കഴിഞ്ഞ ലോകസഭാ തിരെഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും കെ കെ ശൈലജയും മത്സരിച്ചിരുന്നു. സുരേഷ് ഗോപി തൃശൂരില്‍ നിന്നും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ കെ കെ ശൈലജ വടകരയില്‍ പരാജയപ്പെട്ടു. അതേസമയം മേജര്‍ രവി നീണ്ട 7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധായകനാവുകയാണ്. ഓപ്പറേഷന്‍ റാഹത്ത് എന്ന സിനിമയില്‍ ശരത് കുമാറാണ് നായകനാകുന്നത്. മലയാളത്തിന് പുറമെ ഹിന്ദി,തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലും സിനിമ പുറത്തിറങ്ങും. 

അനുബന്ധ വാര്‍ത്തകള്‍

Next Article