കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാൻഡിൽ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ മാതാവ് സരോജം എത്തിയത് ജയിലിലെ ഗാര്‍ഡ്‌റൂമില്‍ കൂട്ടക്കരച്ചിലിന് ഇടയാക്കി. ദിലീപീനെ കണ്ടതോടെ ഒന്നും പറയാതെ കെട്ടിപ്പിടിച്ച് അമ്മ കരയുകയായിരുന്നു.
ദിലീപിന്‍റെ സഹോദരൻ അനൂപിന്റെയും മകളുടെ ഭര്‍ത്താവായ സൂരജിന്റെയും കൂടെ വെള്ളിയാഴ്‌ച വൈകിട്ട് 3.05 നാണ് സരോജം ആലുവ സബ് ജയിലില്‍ എത്തിയത്.
ദിലീപിനെ കണ്ടതോടെ അമ്മ ഒന്നും പറയാതെ പൊട്ടിക്കരഞ്ഞു. “എനിക്ക് കുഴപ്പമൊന്നുമില്ലമ്മേ ഞാന്‍ ഉടന്‍ പുറത്തിറങ്ങും” എന്നു പറഞ്ഞ് ദിലീപ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതും വിഫലമായി. ഇതോടെ ദിലീപ് അമ്മയെ കെട്ടിപ്പിടിക്കുകയും ഇരുവരും പൊട്ടിക്കരയുകയുമായിരുന്നു.
ആശ്വസിപ്പിക്കുന്നതിനിടെയില്‍ ദിലീപ് കാവ്യയെക്കുറിച്ചും മകള്‍ മീനാക്ഷിയെക്കുറിച്ചും അന്വേഷിച്ചു. അമ്മയ്ക്ക് സങ്കടം കൊണ്ട് മറുപടി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതു മൂലം അനൂപാണ് മറുപടി നല്‍കിയത്.