ദിലീപിന്റെ 'വിഐപി' കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്തോ? ഒടുവില്‍ പ്രതികരണവുമായി ബാലചന്ദ്രകുമാര്‍

Webdunia
വ്യാഴം, 13 ജനുവരി 2022 (11:41 IST)
നടിയെ ആക്രമിച്ച കേസില്‍ അടക്കം ദിലീപിന് പിന്തുണ നല്‍കിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആരോപിച്ച ദിലീപിന്റെ 'വിഐപി'ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെടെ പങ്കെടുത്ത വിഐപി അന്‍വര്‍ സാദത്ത് എംഎല്‍എ അല്ലെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. 
 
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിനെ ഏല്‍പ്പിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇയാളുടെ വേഷം ഖദര്‍ മുണ്ടും ഷര്‍ട്ടുമാണെന്നും ഇയാള്‍ ആലുവയിലെ ഉന്നതനാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകനാകാമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ വിഐപി കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് ആണോ എന്ന ചോദ്യം ഉയര്‍ന്നത്. എന്നാല്‍, ദിലീപിന്റെ വിഐപി അന്‍വര്‍ സാദത്ത് അല്ലെന്നും വീഡിയോ കണ്ട് താന്‍ അത് ഉറപ്പ് വരുത്തിയെന്നുമാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. വിഐപിക്ക് രാഷ്ട്രീയ മേഖലയില്‍ അടുത്ത ബന്ധമുണ്ടെന്നും അയാലൊരു ബിസിനസുകാരന്‍ കൂടിയാകാമെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.   
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article