വേറെ ഒരു കല്യാണം കഴിച്ചാല്‍ ശരിയാകില്ല എന്ന് തോന്നി; അതുകൊണ്ട് ഈ തീരുമാനമെടുത്തു; പ്രേക്ഷകര്‍ക്കു മുമ്പില്‍ മനസ്സു തുറന്ന് ദിലീപ്

Webdunia
വെള്ളി, 25 നവം‌ബര്‍ 2016 (09:50 IST)
വിവാഹവാര്‍ത്ത ഫേസ്‌ബുക്ക് ലൈവിലൂടെ പ്രേക്ഷകരെ അറിയിച്ച് ദിലീപ്. ജീവിതത്തില്‍ ഇങ്ങനെയൊരു കാര്യം വരികയാണെങ്കില്‍ നിങ്ങളുടെ മുമ്പില്‍ നേരിട്ടു വന്ന് പറയുമെന്ന് പറഞ്ഞിരുന്നു. ഞാന്‍ നേരിട്ട് വന്നിരിക്കുകയാണ് എന്ന് പറഞ്ഞാണ് ദിലീപ് വിവാഹിതനാകാന്‍ പോകുന്ന കാര്യം അറിയിച്ചത്.
 
ദിലീപ് ഫേസ്‌ബുക്ക് ലൈവില്‍ പറഞ്ഞത്
 
“എല്ലാവര്‍ക്കും നമസ്കാരം
ജീവിതത്തില്‍ എന്തെങ്കിലും പുതിയ സംഭവം ഉണ്ടാകുകയാണെങ്കില്‍ നിങ്ങളുടെ മുമ്പില്‍ വന്ന് നേരിട്ട് പറയുമെന്ന് പറഞ്ഞിരുന്നു, ഞാന്‍ നേരിട്ട് വന്നിരിക്കുകയാണ്. ഇന്ന് ഞാന്‍ ഒരു കല്യാണം കഴിക്കുകയാണ്. കല്യാണം കഴിക്കണമെന്ന് തോന്നിയപ്പോള്‍ മകള്‍, അമ്മ, കൂട്ടുകാര്‍, വീട്ടുകാര്‍ എല്ലാവരും കൂടി അങ്ങനെയൊരു തീരുമാനത്തിലെത്തി. കല്യാണത്തെക്കുറിച്ച് ചിന്തിച്ചു കഴിഞ്ഞപ്പോള്‍ എന്തായാലും എന്റെ പേരില്‍ ഗോസിപ്പില്‍ കിടക്കുന്ന ഒരാള്‍, അതു തന്നെയാണ് എന്റെ കൂട്ടുകാരി. അപ്പോള്‍, ഞാന്‍ വേറൊരു കല്യാണം കഴിച്ചാല്‍ ശരിയാകില്ല എന്ന് തോന്നിയതു കൊണ്ടു തന്നെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. കേരളത്തില്‍ ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവരുടെയും പിന്തുണയും ആശംസയും വേണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ്. ഇപ്പോള്‍ സമയമായി, ബാക്കി വിശേഷങ്ങള്‍ മുന്നോട്ട് വന്നു കൊണ്ടിരിക്കും, കണ്ടുകൊണ്ടേയിരിക്കും. വിവാഹക്കാര്യത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കാത്തെ എന്നെ സ്നേഹിക്കുന്ന എല്ലാവരും എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.”
 
Next Article