ദിലീപിന് വമ്പന്‍ തിരിച്ചടി; നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് കിട്ടില്ല - പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു

Webdunia
ബുധന്‍, 7 ഫെബ്രുവരി 2018 (11:32 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളി.

ദൃശ്യങ്ങൾ ദിലീപിന് കൈമാറിയാൽ പ്രചരിക്കാൻ സാധ്യതയുണ്ടെന്നും ഇരയായ നടിക്ക് ഭീഷണിയാണെന്നുമുള്ള പ്രോസിക്യൂഷന്‍റെ ശക്തമായ വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്.

കേസിലെ പ്രതികളുടെ വിചാരണ എറണാകുളം സെഷൻസ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. കുറ്റപത്രത്തിനൊപ്പം പൊലീസ് സമർപ്പിച്ചവയിൽ ഗൗരവ സ്വഭാവമുള്ള ചില രേഖകൾ ഒഴികെ മറ്റുള്ളവ പ്രതിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയാണ്. കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article