നമ്പര്‍ ചതിച്ചാശാനെ; 'ചന്ദ്രേട്ടന്‍ എവിടെയാ' ചിത്രത്തിനെതിരെ ഹര്‍ജി

Webdunia
ചൊവ്വ, 2 ജൂണ്‍ 2015 (09:38 IST)
കഴിഞ്ഞമാസം പുറത്തിറങ്ങിയ ദിലീപ് ചിത്രം  'ചന്ദ്രേട്ടന്‍ എവിടെയാ' മലയാള ചലച്ചിത്രത്തിനെതിരെ ഹര്‍ജി. സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി വയ്ക്കണമെന്നാവിശ്യപ്പെട്ടാണ് ഹര്‍ജി. ചിത്രത്തിലെ നായിക നമിത പ്രമോദിന്റെയെന്ന് കാണിക്കുന്ന മൊബൈല്‍ നമ്പര്‍ തന്റെയാണെന്ന് വ്യക്തമാക്കി തിരുവനന്തപുരം സ്വദേശിനി വീട്ടമ്മ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി.
 
സിനിമയില്‍ നമ്പര്‍ വന്നതിനെത്തുടര്‍ന്ന് രാത്രിയിലും പകലും ഫോണിലേക്ക് നിരന്തരമായി വിളികളും അശ്ശീല സന്ദേശങ്ങളും വരുന്നതായിവീട്ടമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പരിശോധനയ്ക്കായി കോടതി അഭിഭാഷക കമ്മീഷനെ നിയമിക്കുകയും ചെയ്തു. തന്റെ നമ്പറാണ് ചിത്രത്തില്‍ നല്‍കിയതെന്നും. തിനിക്ക് നിരന്തരമായി ഫോണ്‍ വിളികളും അശ്ശീല സന്ദേശങ്ങളും വരുന്നതായും വീട്ടമ്മ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചെങ്കിലും അവര്‍ കൈയെഴിഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് വീട്ടമ്മ പറഞ്ഞു.