ഫേസ്ബുക്കില്‍ വീണ്ടും മനസ് തുറന്ന് മലയാളത്തിന്റെ ജനപ്രീയ നായകന് ദിലീപ്. മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ ചില അസൂയക്കാരെ പോലെ ചിലര്‍ തന്നെയും ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നുവെന്നാണ് താരം മഹാബലിക്കുള്ള കത്തിന്റെ രൂപത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
തന്റെ ഏതെങ്കിലും പുതിയ സിനിമകള്‍ റിലിസിംഗ് ചെയ്യുന്ന സമയത്താണ് തനിക്കെതിരെയുളള ആരോപണങ്ങള്‍ക്ക് ശക്തി കൂടുന്നത്. മുന്‍ കാല സിനിമകളുടെ വിജയത്തില്‍ അസൂയ നിറഞ്ഞവരാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ദിലീപ് വികാരഭരിതമായി ഫേസ്ബുക്കില്‍ കുറിച്ചു.
എന്ത് ആരോപണവും നുണക്കഥകളും തനിക്ക് പ്രശ്നമല്ലെന്നും. പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമില്ലെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും തനിക്കെതിരെ വാളെടുക്കുന്നവര്‍ ബാല്യം വിടാത്ത ഒരു കുരുന്ന് മനസ് തന്റെ കൂടെയുണ്ടെന്ന സത്യം മറക്കുകയാണെന്നും ദിലീപ് വ്യക്തമാക്കി.
ഈ കുരുന്ന് മനസാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും താരം വ്യക്തമാക്കുന്നു. ദിലീപ് മഞ്ജു വിവാഹമോചനത്തിനുള്ള കാരണങ്ങളെന്ന പേരില്‍ അടുത്ത നാളുകളില്‍ പുറത്തിറങ്ങിയ ചില വാര്‍ത്തകള്‍ക്കുള്ള ഉത്തരമായിട്ടാണ് ദിലീപ് ഫേസ്ബുക്കില്‍ മനസ് തുറന്നത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.