ദിലീപിനെ ആനയിച്ച് റോഡ് ഷോ നടത്താനുള്ള ഫാന്‍സ് അസോസിയേഷന്റെ നീക്കത്തെ പൊളിച്ചടുക്കി കോടതി !

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (11:54 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട  കേസില്‍ നടന്‍ ദിലീപിന് ജാമ്യം നിഷേധിച്ചതോടെ പ്രിയ താരത്തിന് ഗംഭീരസ്വീകരണമൊരുക്കാനുള്ള ഫാന്‍സ് അസോസിയേഷന്റെ തീരുമാനം വെറുതെയായി. ദിലീപിന് സ്വീകരണമൊരുക്കാന്‍ പി ആര്‍ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ ചില ഫാന്‍സ് അസോസിയേഷനുകളായിരുന്നു തയ്യാറെടുത്തിരുന്നത്. 
 
സബ്ജയില്‍ മുതല്‍ ദിലീപിന്റെ ആലുവയിലെ വീടു വരെ റോഡ് ഷോ നടത്താനായിരുന്നു ഫാന്‍സ് അസോസിയേഷനുകളുടെ നീക്കം. എന്നാല്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ പരിപാടി വെള്ളത്തിലായി എന്നു വേനം പറയാന്‍. ഇത്തവണ എന്തായാലും ദിലീപിന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന്‍കാര്‍. 
 
ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് തള്ളിയത്. ദിലീപ് പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്.
Next Article