ദിലീപിന്റെ അടുപ്പക്കാര്‍ അക്കാര്യം ‘ഭംഗിയാക്കും’, കോടതിയില്‍ എല്ലാം കീഴ്‌മേല്‍ മറിയും - നിഗമനം തള്ളാതെ പൊലീസ്!

ബുധന്‍, 9 ഓഗസ്റ്റ് 2017 (18:14 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെ രക്ഷിക്കാന്‍ നീക്കം ശക്തം. താരവുമായി അടുപ്പമുള്ളവര്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കേസ് കോടതിയില്‍ എത്തുമ്പോള്‍ മൊഴി മാറ്റി പറയാനാണ് സുനിയെ പ്രേരിപ്പിക്കുന്നത്. ഇതോടെ കേസ് ദുര്‍ബലമാകുമെന്നും ശിക്ഷയില്‍ നിന്നും ഇളവ് നേടാമെന്നുമാണ് ദിലീപുമായി അടുപ്പമുള്ളവര്‍ കണക്ക് കൂട്ടുന്നത്.

സുനി പലപ്പോഴായി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ കാര്യങ്ങള്‍ കേസ് വഴി തെറ്റിക്കാന്‍ മാത്രമല്ലെന്നും ചിലരുടെ സമ്മര്‍ദ്ദത്തില്‍ സുനി വീഴാനുള്ള ചവിട്ടു പടിയാണ് ഇതെന്നും അന്വേഷണ സംഘം വിശ്വസിക്കുന്നുണ്ട്. തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് സാഹചര്യം അനുകൂലമാക്കിയെടുക്കുകയാണ് സുനിയിപ്പോള്‍ ലക്ഷ്യം വെക്കുന്നത്.

മാഡം ഉണ്ടെന്നും സിനിമാ രംഗത്തുനിന്നുമുള്ള ഒരാളാണ് ഇവരെന്നും, അറസ്‌റ്റിലായിരിക്കുന്ന വിഐപി 16ന് മുമ്പ്  അക്കാര്യം വ്യക്തമാക്കിയില്ലെങ്കില്‍ താന്‍ വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞത് ഒത്തുതിര്‍പ്പിലൂടെ നേട്ടമുണ്ടാക്കാനുള്ള തന്ത്രമായിട്ടാണ് പൊലീസ് വിലയിരുത്തുന്നത്. ഈ നീക്കങ്ങളുടെ പിന്നില്‍ ദിലീപിന്റെ അടുപ്പക്കാര്‍ ആണെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക