ദിലീപിന്റെ സഹോദരന്‍ അനൂപിനെതിരെ വ്യാജരേഖ ചമയ്ച്ച് ബാങ്കില്‍ നിന്ന് പണം തട്ടിയതിന് കേസ്. വ്യാജരേഖ നിര്‍മ്മിക്കല്‍ വഞ്ചന തുടങ്ങിയവയാണ് അനൂപിന്റെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍.സെന്‍ട്രല്‍ എക്‌സൈസസ് ആന്റ് കസ്റ്റംസിന്റെ പരാതിയിന്മേലാണ് കേസ്.
നേരത്തെ ദിലീപിന്റേയും അനൂപിന്റേയും വീട്ടില്‍ ആറ് മാസം മുമ്പ് എക്‌സൈസ് ആന്റ് കസ്റ്റംസ് വകുപ്പ് നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. സേവന നികുതി നല്‍കുന്നത് സംബന്ധിച്ച് ക്രമക്കേട് നടന്നതായി അന്ന് കണ്ടെത്തിയിരുന്നു.