ഹര്‍ത്താല്‍ദിനത്തില്‍ അക്രമം ഉണ്ടാക്കിയാല്‍ കര്‍ശന നടപടിയെന്ന് ലോക്‌നാഥ് ബെഹ്‌റ

വ്യാഴം, 13 ഒക്‌ടോബര്‍ 2016 (08:19 IST)
ഹര്‍ത്താല്‍ ദിനത്തില്‍ അക്രമങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. വാഹനഗതാഗതം  തടസപ്പെടുത്തരുതെന്നും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. വാഹനഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും.
 
അനിഷ്‌ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ രാത്രിമുതല്‍ പട്രോളിങ്, ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിങ് എന്നിവ ഏര്‍പ്പെടുത്തി. അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ യുക്തമായ വകുപ്പുകള്‍ ഉപയോഗിച്ച് കേസ് എടുക്കാനും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
 
ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക