കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് താത്കാലികാശ്വാസം, നാളെ മുതൽ ഒരു ലക്ഷം രൂപ വരെ പിൻവലിക്കാം

ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (17:51 IST)
സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ നാളെ മുതല്‍ പിന്‍വലിക്കാം. കാലാവധിയെത്തിയ സ്ഥിര നിക്ഷേപങ്ങളാണ് പൂര്‍ണമായി പിന്‍വലിക്കാനാവുക. 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങള്‍ നാളെ മുതല്‍ പിന്‍വലിക്കാനാണ് ബാങ്ക് അനുമതി നല്‍കിയത്. നവംബര്‍ 11 മുതല്‍ 50,000 രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കാനാകും.
 
നവംബര്‍ 20ന് ശേഷം 50,000 രൂപ വരെയുള്ള സേവിങ്ങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ പിന്‍വലിക്കാനാകും. ഇതോടെ 23,688 സേവിങ്ങ്‌സ് ബാങ്ക് നിക്ഷേപകരില്‍ 21,190 പേര്‍ക്കും നിക്ഷേപം പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍