കെ എസ് ആർ ടി സി ഡ്രൈവർമാർക്കും മുൻസീറ്റിലെ യാത്രക്കാർക്കും നവംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം

ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (17:16 IST)
കെ എസ് ആര്‍ ടി സി ഉള്‍പ്പടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ഡ്രൈവറുടെ നിരയില്‍ മുന്‍ നിരയില്‍ യാത്ര ചെയ്യുന്നയാള്‍ക്കും നവംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. ബസുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നാളെ പ്രാബല്യത്തില്‍ വരും.
 
ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം നേരത്തെ തന്നെ വന്നിരുന്നെങ്കിലും ഇത് നടപ്പിലാക്കുന്നതില്‍ സാവകാശം നല്‍കണമെന്നതായിരുന്നു നിലപാട്. അതേസമയം വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കാനും സ്വകാര്യ സ്‌റ്റേജ് കാര്യേജ് പെര്‍മിറ്റ് പുനസ്ഥാപിക്കാനും ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്കിലാണ്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്തമാസം 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസുടമകള്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍